ലോകത്തെ ശക്തരായ 100 വനിതകൾ: ഇന്ത്യയിൽ നിന്നും നിർമല സീതാരാമൻ ഉൾപ്പടെ ആറുപ്പേർ

വ്യാഴം, 8 ഡിസം‌ബര്‍ 2022 (16:53 IST)
ലോകത്തെ ശക്തരായ 100 സ്ത്രീകളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ് മാഗസിൻ. ഇന്ത്യയിൽ നിന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പടെ ആറുപേരാണ് പട്ടികയിൽ ഇടം നേടിയത്. ലിസ്റ്റിൽ മുപ്പത്തിയേഴാം സ്ഥാനത്താണ് നിർമല സീതാരാമൻ.
 
എച്ച്സിഎൽ ടെക് ചെയർപേഴ്സൺ റോഷ്ണി നാടാർ(53), സെബി ചെയർപേഴ്സൺ മാധബി പുരി ബച്ച് (54), സ്റ്റീൽ അതോറിറ്റി ഇന്ത്യ ചെയർപേഴ്സൺ സോമ മോണ്ടാൽ(67), ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ ഷാ (77), നൈക സ്ഥാപക ഫാൽഗുനി നയ്യാർ(89) എന്നിവരാണ് ലിസ്റ്റിൽ ഇടം നേടിയ മറ്റ് ഇന്ത്യക്കാർ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍