രാഹുലിനെയും ആവേശിനെയും എല്ലാവരും തെറി പറയുമ്പോൾ രക്ഷപ്പെടുന്നത് രോഹിത്: രൂക്ഷവിമർശനവുമായി ആകാശ് ചോപ്ര

വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (20:09 IST)
നായകനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുവെങ്കിലും സമീപകാലത്ത് ബാറ്റിങ്ങിൽ മോശം പ്രകടനമാണ് രോഹിത് ശർമ കാഴ്ചവെയ്ക്കുന്നതെന്ന് ആകാശ് ചോപ്ര. ഇന്ത്യയും ഹോങ്കോങ്ങും തമ്മിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ 13 പന്തിൽ നിന്ന് 21 റൺസാണ് രോഹിത് നേടിയത്.
 
ഇന്ത്യയുടെ തുടക്കം മന്ദഗതിയിലായിരുന്നു. രോഹിത് ശർമ്മ ഒരിക്കൽ കൂടി പുറത്തായി. ഐപിഎൽ മത്സരങ്ങൾ ഉൾപ്പടെ ഈ വർഷം അൻപതിന് മുകളിലുള്ള സ്കോറുകൾ മാത്രമാണ് രോഹിത് നേടിയിട്ടുള്ളത്. അദ്ദേഹം വേണ്ടത്ര റൺസ് നേടുന്നില്ല. ബാറ്റിൻ്റെ ടോപ് എഡ്ജിലാണ് രോഹിത് ബാറ്റ് ചെയ്യുമ്പോൾ തട്ടുന്നത്. ആകാശ് ചോപ്ര പറഞ്ഞു. മത്സരത്തിൽ കെ എൽ രാഹുലിൻ്റെ സമീപനം വളരെ മോശമായിരുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍