ഗ്രീൻ ഫീൽഡ് റൺ പറുദീസയൊരുക്കുമോ? ഇന്ത്യ- ലങ്ക മൂന്നാം ഏകദിനം ഇന്ന്

ഞായര്‍, 15 ജനുവരി 2023 (08:23 IST)
ഇന്ത്യക്കെതിരായ ഏകദിനപരമ്പര കൈവിട്ടെങ്കിലും അവസാന മത്സരത്തിൽ വിജയം ലക്ഷ്യമിട്ടാകും ഇന്ന് ഇന്ത്യക്കെതിരെ ശ്രീലങ്ക ഇറങ്ങുക. മൂന്ന് മത്സരങ്ങളും വിജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യൻ ശ്രമം. കാര്യവട്ടത്ത് കളിച്ച മത്സരങ്ങളിലൊന്നും ഇന്ത്യ ഇതുവരെയും പരാജയപ്പെട്ടിട്ടില്ല എന്നത് ടീമിൻ്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്.
 
ബാറ്റർമാർക്ക് അനുകൂലമായിട്ടായിരിക്കും പിച്ചൊരുക്കുക എന്ന് ഗ്രീൻ ഫീൽഡ് ക്യൂറേറ്റിംഗ് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എങ്കിലും ആദ്യ ഓവറുകളിൽ പേസർമാർക്ക് സ്വിങ് ലഭിക്കുകയും പിന്നീട് സ്പിന്നർമാർക്ക് പിച്ച് അനുകൂലമായി മാറുമെന്നുമാണ് പ്രതീക്ഷ. 164 മത്സരങ്ങളിലാണ് ഇതിന് മുൻപ് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ വന്നിട്ടുണ്ട്. ഇതിൽ 95 മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചു. 57 മത്സരങ്ങളിൽ ശ്രീലങ്കയും വിജയിച്ചു.ഒരു മത്സരം സമനിലയിൽ 11 ഏകദിനങ്ങൾ ഫലമില്ലാതെയും അവസാനിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍