ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ പോരാട്ടം ഇന്ന്, എതിരാളികൾ സ്പെയിൻ

വെള്ളി, 13 ജനുവരി 2023 (15:27 IST)
ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് ഒഡീഷയിൽ തുടക്കം. ആദ്യ ദിനം സ്പെയിനാണ് ഇന്ത്യയുടെ എതിരാളികൾ. അർജൻ്റീന-സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ-ഫ്രാൻസ്,ഇംഗ്ലണ്ട്‌- വെയിൽസ് പോരാട്ടങ്ങളും ഇന്നുണ്ട്. ആകെ 16 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുന്നത്. 17 ദിവസം ചാമ്പ്യൻഷിപ്പ് നീണ്ടുനിൽക്കും.
 
കഴിഞ്ഞ തവണത്തെ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യ ഇത്തവണ ലോകകപ്പ് കിരീടം സ്വപ്നം കാണുന്നുണ്ട്. സ്പെയിനിനെതിരെ 13 മത്സരങ്ങൾ ഇന്ത്യ ഇതുവരെ കളിച്ചപ്പോൾ 11 തവണയും ഇന്ത്യയാണ് വിജയിച്ചത്. എന്നാൽ ഒടുവിൽ നടന്ന 2 മത്സരങ്ങൾ സമനിലയായപ്പോൾ ഒരെണ്ണത്തിൽ സ്പെയിൻ വിജയിച്ചിരുന്നു. ഇത് നാലാം തവണയാണ് ഇന്ത്യ ലോകകപ്പിന് വേദിയാകുന്നത്. 2018ൽ ഒഡീഷ തന്നെ ചാമ്പ്യൻഷിപ്പിന് വേദിയായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് ഒഡീഷ ടൂർണമെൻ്റിന് വേദിയാകുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍