സൂര്യകുമാർ പരിക്കിൽ നിന്നും തിരിച്ചുവരുന്നു, ആദ്യ 2 മത്സരങ്ങൾക്ക് ശേഷം ടീമിനൊപ്പം ചേരും

അഭിറാം മനോഹർ
ചൊവ്വ, 12 മാര്‍ച്ച് 2024 (19:40 IST)
ഐപിഎല്ലിനായി തയ്യാറെടുക്കുന്ന ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു. ഇതുവരെയും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാത്ത താരത്തിന് ഐപിഎല്ലിലെ മുംബൈയുടെ ആദ്യ 2 മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും 27ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും നടക്കുന്ന മത്സരങ്ങളാകും സൂര്യയ്ക്ക് നഷ്ടമാവുക.
 
2024 ജനുവരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ഇതുവരെയും സൂര്യ ക്രിക്കറ്റ് കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലാണ് സൂര്യകുമാര്‍ അവസാനമായി കളിച്ചത്. 2023 ഡിസംബര്‍ 14ന് ജൊഹന്നാസ്ബര്‍ഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സൂര്യയുടെ കണങ്കാലിന് പരിക്കേറ്റത്.

അനുബന്ധ വാര്‍ത്തകള്‍

Next Article