ടെസ്റ്റ് പരമ്പരയിൽ നിന്നും മാറി നിന്ന കോലി ഐപിഎല്ലും കളിക്കില്ലെ, ആശങ്കയിൽ ആർസിബി ആരാധകർ

അഭിറാം മനോഹർ

വ്യാഴം, 7 മാര്‍ച്ച് 2024 (13:07 IST)
ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ സൂപ്പര്‍ താരം വിരാട് കോലി ടൂര്‍ണമെന്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയിലായി ആരാധകര്‍. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നിന്നും പൂര്‍ണ്ണമായി തന്നെ കോലി വിട്ടുനിന്നിരുന്നു.
 
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്‌കര്‍ കോലി ഐപിഎല്ലില്‍ കളിച്ചേക്കില്ലെന്ന സൂചന നല്‍കിയിരുന്നു. ഇത് ശരിവെയ്ക്കുന്ന തരത്തിലാണ് കോലിയുടെ അടുത്ത സുഹൃത്ത് കൂടിയായ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സിന്റെ വാക്കുകളും. ഇതോടെയാണ് ആര്‍സിബി ആരാധകര്‍ ആശങ്കയിലായിരിക്കുന്നത്.
 
കോലി ഐപിഎല്ലില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ ടൂര്‍ണമെന്റിന്റെ ഗ്ലാമറിനെ തന്നെ അത് വലിയ രീതിയില്‍ ബാധിക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും പൂര്‍ണമായി മാറിനിന്ന കോലി ഐപിഎല്‍ ഉപേക്ഷിക്കാനും സാധ്യതയുണ്ടെന്നാണ് പരക്കെയുള്ള സംസാരം. അങ്ങനെയെങ്കില്‍ ഐപിഎല്‍ കഴിഞ്ഞെത്തുന്ന ടി20 ലോകകപ്പിലാകും കോലി മത്സരരംഗത്തേക്ക് തിരിച്ചെത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍