ഇന്ത്യ-ഇംഗ്ലണ്ട് ടി20 ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തുടക്കം കുറിക്കാനിരിക്കെ തന്റെ ആദ്യ മത്സരത്തിനൊരുങ്ങി സൂര്യകുമാർ യാദവ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ സൂര്യകുമാർ യാദവ് കളിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിൽ നാലാമനായോ അഞ്ചാമനായോ താരം കളിക്കുമെന്നാണ് സൂചന. ഐപിഎല്ലിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്ന സൂര്യകുമാർ യാദവിന് ഇത്തവണ മാത്രമാണ് ടീമിൽ ഇടം നേടാനായത്. നേരത്തെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ താരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഐപിഎല്ലിലെ തന്റെ മിന്നും ഫോം സൂര്യകുമാറിന് ഇന്ത്യൻ ടീമിലും ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.