ധോണിയിൽ ഇനിയും ധാരാളം ക്രിക്കറ്റ് ബാക്കിയുണ്ട്, ടി20 ലോകകപ്പിൽ ധോണി കളിക്കണമെന്ന് കൈഫ്

Webdunia
വ്യാഴം, 16 ഏപ്രില്‍ 2020 (15:09 IST)
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.ധോണിയിൽ ഇനിയുമേറെ ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്നും തിരിച്ചുവരവുണ്ടാകില്ല എന്ന പേരിൽ ധോണിയേ പോലൊരു താരത്തെ എഴുതി തള്ളുന്നത് അനീതിയാണെന്നും മുഹമ്മദ് കൈഫ് പ്രതികരിച്ചു.
 
ഐ.പി.എല്ലില്‍ ധോനിയുടെ പ്രകടനം എങ്ങനെയാകുമെന്ന് കാത്തിരിക്കുന്നവരുണ്ട്. ധോണി അവിടെ എങ്ങനെ കളിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലോകകപ്പിൽ കളിക്കുന്ന കാര്യം അതിന് ശേഷം പറയാമെന്നാണ് ആവർ പറയുന്നത്. എന്നാൽ ഐപിഎൽ നടന്നാലും ഇല്ലെങ്കിലും ധോണി ഇന്ത്യക്കു വേണ്ടി ട്വന്റി 20 ലോകകപ്പ് കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article