ക്രിക്കറ്റിൽ സഞ്ജുവിന്റെ സൂപ്പർഹീറോസ് ഇവർ 3 പേരുമാണ്!

അനു മുരളി

തിങ്കള്‍, 13 ഏപ്രില്‍ 2020 (19:17 IST)
കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിൽ വീണ്ടുമൊരിക്കൽ കൂടി ഇടം നേടാൻ കഴിഞ്ഞ മലയാളി താരമാണ് സഞ്ജു സാംസൺ. അവസരം ലഭിച്ചിട്ടും അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ സഞ്ജുവിനു സാധിച്ചില്ല. ഇപ്പോൾ ഐപിഎൽ കാത്തിരിക്കുകയായിരുന്ന സഞ്ജു അടക്കമുള്ള ഇന്ത്യൻ താരങ്ങൾക്ക് പണികൊടുത്തിരിക്കുകയാണ് കൊവിഡ്19. 
 
ഇപ്പോഴിതാ, തനിക്ക് പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങൾ ആരെല്ലാമാണെന്ന് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തുന്നു. ലോക ക്രിക്കറ്റിൽ തന്റെ സൂപ്പർ ഹീറോസ് ആരെല്ലാമാണെന്ന ചോദ്യത്തിനു 3 പേരാണ് സഞ്ജു പറയുന്നത്.  രാഹുൽ ദ്രാവിഡ്, മഹേന്ദ്ര സിങ് ധോണി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ സൂപ്പർതാരമായ എബി ഡീവില്ലിയേഴ്സ് എന്നിവരാണ് ആ മൂന്ന് താരങ്ങൾ. ഇന്ത്യൻ ക്രിക്കറ്റിൽ ദ്രാവിഡിനെയും ധോണിയെയും പോലെ മികച്ച താരമായി ഉയരാനുള്ള കഴിവും അവസരവുമുള്ള താരം തന്നെയാണ് സഞ്ജു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍