എനിക്ക് ആറ്റം ബോബിന്റെ കരുത്തുണ്ട്, അങ്ങനെയാണ് ഞാന്‍ ഒരു പേസ് ബൗളര്‍ ആയത്: ഷോയ്ബ് അക്തര്‍

Webdunia
തിങ്കള്‍, 31 ജനുവരി 2022 (08:41 IST)
എന്തിനേയും തകര്‍ക്കാന്‍ സാധിക്കുന്ന വിധം തനിക്ക് കരുത്തുണ്ടെന്നും അതുകൊണ്ടാണ് താന്‍ ഒരു പേസ് ബൗളര്‍ ആയതെന്നും പാക്കിസ്ഥാന്‍ മുന്‍ താരം ഷോയ്ബ് അക്തര്‍. ഒരു ഫാസ്റ്റ് ബൗളര്‍ ആകാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും സാഹചര്യങ്ങളാണ് തന്നെ ബൗളറാക്കിയതെന്നും അക്തര്‍ വെളിപ്പെടുത്തി. 
 
'ഞാന്‍ ഒരിക്കലും ഒരു ഫാസ്റ്റ് ബൗളര്‍ ആകാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ ആര്‍ക്കുമില്ലാത്ത വിധം കരുത്ത് എനിക്കുണ്ടെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ചിലതൊക്കെ ചെയ്യാന്‍ എനിക്ക് സാധിക്കും. എവിടെയെങ്കിലും തകര്‍ക്കാന്‍ ആവശ്യമായ ഒരു ആറ്റം ബോബിന്റെ കരുത്ത് എനിക്കുണ്ട്. അങ്ങനെയാണ് ഞാന്‍ ഒരു ഫാസ്റ്റ് ബൗളര്‍ ആയത്,' അക്തര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article