യുകെ പൗരനാകാനുള്ള ശ്രമത്തിലാണ്, അടുത്ത വർഷം ഐപിഎല്ലിൽ കളിക്കാനാകുമെന്ന് പ്രതീക്ഷയെന്ന് മുഹമ്മദ് ആമിർ

അഭിറാം മനോഹർ

വ്യാഴം, 24 ഏപ്രില്‍ 2025 (20:17 IST)
ഐപിഎല്ലില്‍ വീണ്ടും കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാന്‍ മുന്‍ താരമായ മുഹമ്മദ് ആമിര്‍. അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് താരം പങ്കുവെച്ചത്. 33കാരനായ ആമിര്‍ 2024ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഭാര്യയും യു കെ സ്വദേശിയുമായ നര്‍ജിസ് ഖാത്തൂണിലൂടെ ബ്രിട്ടീഷ് പൗരത്വം നേടാനുള്ള ശ്രമത്തിലാണ് ആമിര്‍.
 
യുകെ പാസ്‌പോര്‍ട്ട് ലഭിച്ചതിന് ശേഷം 2012ല്‍ ഐപിഎല്‍ കളിച്ച അസര്‍ മഹ്മൂദിന്റെ പാത പിന്തുടര്‍ന്നാണ് ആമിറിന്റെ നീക്കം. 2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതില്‍ നിന്നും പാക് താാങ്ങള്‍ക്ക് വിലക്കേപ്പെടുത്തിയത്. ജിയോ ന്യൂസിനോട് സംസാരിക്കവെ ഐപിഎല്ലില്‍ കളിക്കാനുള്ള ആഗഹം ആമി പ്രകടിപ്പിക്കുകയും ചെയ്തു. ഐപിഎല്ലില്‍ അവസരം ലഭിച്ചില്ലെങ്കില്‍ പിഎസ്എല്ലില്‍ തന്നെ തുടരുമെന്നും ആമിര്‍ വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍