ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തിരെഞ്ഞെടുത്ത് വിസ്ഡന്‍. ഇന്ത്യയില്‍ നിന്നും 2 താരങ്ങള്‍ മാത്രം ഇടം പിടിച്ച പട്ടികയില്‍ ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും വിരാട് കോലിയ്ക്കും ഇടം നേടാനായില്ല. ഓസ്‌ട്രേലിയയില്‍ നിന്നും 5 താരങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 4 താരങ്ങളും പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്ന് 2 താരങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇംഗ്ലണ്ടില്‍ നിന്നും ആരും പട്ടികയില്‍ ഇടം നേടിയില്ല.
2000 ജനുവരി മുതലുള്ള കളിക്കാരുടെ പ്രകടനങ്ങള്‍ കണക്കിലെടുത്താണ് വിസ്ഡന്‍ പട്ടിക പ്രഖ്യാപിച്ചത്. വിസ്ഡണ്‍ ഡോട്ട് കോം മാനേജിങ് എഡീറ്റര്‍ ബെന്‍ ഗാര്‍ഡ്‌നര്‍, വിസ്ഡന്‍ മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ഫില്‍ വാക്കര്‍, പോഡ്കാസ്റ്റ് ഹോസ്റ്റ് യാഷ് റാണ എന്നിവര്‍ ചേര്‍ന്നാണ് ലോക ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ചത്.
വിസ്ഡണിന്റെ ലോക ഇലവനില്‍ വിരേന്ദര്‍ സെവാഗും ദക്ഷിണാഫ്രിക്കയുടെ ഗ്രെയ്ന്‍ സ്മിത്തുമാണ് ഓപ്പണര്‍മാര്‍. മൂന്നാം സ്ഥാനത്ത് നായകന്‍ റിക്കി പോണ്ടിങ് എത്തുമ്പോള്‍ നാലാമത് എത്തുന്നത് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഓള്‍റൗണ്ടറായ ജാക് കാലിസാണ്. അഞ്ചാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ തന്നെ എ ബി ഡിവില്ലിയേഴ്‌സും പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ ആദം ഗില്‍ക്രിസ്റ്റും എത്തും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഷെയ്ന്‍ വോണ്‍ ഇടം നേടിയപ്പോള്‍ ഡെയ്ല്‍ സ്റ്റെയ്ന്‍, പാറ്റ് കമ്മിന്‍സ്, ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമിലെ പേസര്‍മാര്‍.