ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കാന്‍ പോകുന്ന മത്സരം ആര്‍സിബിക്ക് നിര്‍ണായകമാണ്. രാജസ്ഥാനെ അവരുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് തോല്‍പ്പിച്ച ആര്‍സിബിക്ക് ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടില്‍ എന്താണ് സംഭവിക്കുക ? ഈ സീസണില്‍ മൂന്ന് കളികളാണ് ആര്‍സിബി ഇതുവരെ ഹോം ഗ്രൗണ്ടില്‍ കളിച്ചത്. അതില്‍ മൂന്നിലും തോറ്റു. എവേ ഗ്രൗണ്ടില്‍ കളിച്ച അഞ്ച് കളികളും ജയിക്കുകയും ചെയ്തു.
എട്ടില്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയുമായി പത്ത് പോയിന്റോടെ നാലാം സ്ഥാനത്താണ് ആര്‍സിബി. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്കെതിരെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍. ഇതില്‍ ഡല്‍ഹിക്കും ലഖ്‌നൗവിനും എതിരെയുള്ള മത്സരങ്ങള്‍ മാത്രമാണ് ഹോം ഗ്രൗണ്ടിനു പുറത്ത്. ബാക്കി നാലും രാശിയില്ലാത്ത ഹോം ഗ്രൗണ്ട് ആയ ചിന്നസ്വാമിയില്‍. ഇതാണ് ആര്‍സിബി ആരാധകരുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നത്.