ടീമിന്റെ മോശം ഫീല്‍ഡിംഗ്, സ്ഥിരതയില്ലാത്ത ബാറ്റിംഗ് എന്നിവയ്‌ക്കൊപ്പം സഞ്ജുവിന്റെ പരിക്കും ടീമിനെ തളര്‍ത്തുന്നതായി സന്ദീപ് ശര്‍മ പറഞ്ഞു. പേശിവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജസ്ഥാനായി അവസാന 2 മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നില്ല. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മാത്രമല്ല ബാറ്റിംഗില്‍ സഞ്ജു നല്‍കുന്ന ഉറപ്പും ടീമിന് നഷ്ടമാകുന്നുവെന്നും ടീമിനൊപ്പം സ്ഥിരമായി സഞ്ജുവില്ല എന്നത് ടീമിന്റെ താളത്തെയും മനോവീര്യത്തെയും ബാധിച്ചതായും സന്ദീപ് പറയുന്നു.
ഐപിഎല്‍ സീസണിന്റെ തുടക്കത്തിലെ ആദ്യ 3 മത്സരങ്ങളിലും ബാറ്ററെന്ന നിലയില്‍ മാത്രമാണ് സഞ്ജു രാജസ്ഥാനായി കളിച്ചത്. പിന്നീട് 3 മത്സരങ്ങളില്‍ ക്യാപ്റ്റനായി വന്നെങ്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ സൂപ്പര്‍ ഓവറിലെത്തിയ മത്സരത്തില്‍ പരിക്കേറ്റ് സഞ്ജു മടങ്ങിയിരുന്നു. ഈ മത്സരത്തിലും പിന്നീട് നടന്ന മത്സരങ്ങളിലും റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. സീസണിലെ 9 മത്സരങ്ങളില്‍ നിന്നും 2 വിജയങ്ങള്‍ മാത്രമാണ് നിലവില്‍ രാജസ്ഥാനുള്ളത്.