'നിങ്ങള്‍ എന്തൊരു പരുക്കന്‍ ആണ്, പെരുമാറ്റം ശരിയല്ല'; മൈക്ക് ഊരി കളഞ്ഞ് ടിവി ഷോയില്‍ നിന്ന് അക്തര്‍ ഇറങ്ങിപ്പോയി (വീഡിയോ)

ബുധന്‍, 27 ഒക്‌ടോബര്‍ 2021 (15:02 IST)
ടിവി ചാനല്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി മുന്‍ പാക്കിസ്ഥാന്‍ പേസ് ബൗളര്‍ ഷോയ്ബ് അക്തര്‍. ചാനല്‍ അവതാരകന്‍ ലൈവ് ഷോയ്ക്കിടെ അപമാനിച്ചെന്ന് ആരോപിച്ചാണ് മൈക്ക് ഊരി കളഞ്ഞ് അക്തര്‍ ചാനലിന്റെ ഫ്‌ളോര്‍ വിട്ടത്. 
 
പാക് ടിവി ചാനല്‍ പിടിവിയിലായിരുന്നു തത്സമയ ചര്‍ച്ച. ടി 20 യില്‍ ന്യൂസിലന്‍ഡിനെതിരായ പാക്കിസ്ഥാന്റെ വിജയമാണ് ചര്‍ച്ചാ വിഷയം. ചര്‍ച്ചയ്ക്കിടെ പാക് താരങ്ങളായ ഷഹീന്‍ അഫ്രീദിയേയും ഹാരിസ് റൗഫിനേയും കണ്ടെത്തിയത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീം ലാഹോര്‍ ക്വലാന്‍ഡേഴ്സാണെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി. അവതാരകന്റെ ഏതാനും ചോദ്യങ്ങള്‍ അവഗണിച്ചായിരുന്നു അക്തര്‍ ഇക്കാര്യം പറഞ്ഞത്.
അവതാരകന്‍ നുമാന്‍ നിയാസ് അക്തര്‍ സംസാരിക്കുന്നതിനിടെ പെട്ടന്ന് പ്രകോപിതനായി. വളരെ പരുക്കനായാണ് അക്തര്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതെന്ന് നുമാന്‍ പറഞ്ഞു. ഓവര്‍ സ്മാര്‍ട്ടാകാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ക്ക് പോകാമെന്നും ഓണ്‍എയറില്‍ ഇരുന്നാണ് ഇക്കാര്യം പറയുന്നതെന്നുമായി നുമാന്‍. ഇത് കേട്ടതും അക്തര്‍ മൈക്ക് ഊരി വച്ച് ഇറങ്ങി പോയി. വിവ് റിച്ചാര്‍ഡ്‌സ് അടക്കമുള്ള പ്രമുഖര്‍ ലൈവ് ചര്‍ച്ചയുടെ പാനലില്‍ ഉണ്ടായിരുന്നു. അക്തര്‍ ഇറങ്ങിപ്പോകുന്നത് കണ്ട് സഹ പാനലിസ്റ്റുകള്‍ ഞെട്ടി. ഇതോടൊപ്പം പിടിവിയുടെ ക്രിക്കറ്റ് അനലിസ്റ്റ് സ്ഥാനവും രാജിവെയ്ക്കുന്നതായി അക്തര്‍ പ്രഖ്യാപിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍