ടൂര്‍ണമെന്റിലെ താരം ആകേണ്ടത് ബാബര്‍ അസം, ഡേവിഡ് വാര്‍ണര്‍ക്ക് കൊടുത്തത് ശരിയായില്ല: ഷോയ്ബ് അക്തര്‍

തിങ്കള്‍, 15 നവം‌ബര്‍ 2021 (08:22 IST)
ടി 20 ലോകകപ്പിലെ താരമായി ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറെ തിരഞ്ഞെടുത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഷോയ്ബ് അക്തര്‍. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ആണ് ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യനെന്ന് അക്തര്‍ പറഞ്ഞു. ഡേവിഡ് വാര്‍ണറെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തത് തീര്‍ത്തും അന്യായമാണെന്നും മുന്‍ പാക് താരം കുറ്റപ്പെടുത്തി. 
 
'ബാബര്‍ അസം ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്നത് പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു ഞങ്ങള്‍. ഇപ്പോള്‍ ഐസിസി എടുത്തിരിക്കുന്ന തീരുമാനം തീര്‍ത്തും അന്യായമാണ്,' അക്തര്‍ പറഞ്ഞു. 
 
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 48.16 ശരാശരിയില്‍ 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഫൈനലില്‍ ഉള്‍പ്പെടെ മൂന്ന് അര്‍ധ സെഞ്ചുറികള്‍ വാര്‍ണര്‍ നേടി. ഈ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ് വാര്‍ണര്‍. ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 60.60 ശരാശരിയില്‍ 303 റണ്‍സ് നേടിയ ബാബര്‍ അസം ആണ് റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍