എന്ത് മാനസികാവസ്ഥയിലാണ് നിങ്ങള്‍ കളിക്കുന്നത് ? എനിക്ക് മനസിലാകുന്നില്ല; ഇന്ത്യയോട് അക്തര്‍

തിങ്കള്‍, 1 നവം‌ബര്‍ 2021 (09:13 IST)
ന്യൂസിലന്‍ഡിനെതിരായ തോല്‍വിയില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാക്കിസ്ഥാന്‍ മുന്‍ പേസര്‍ ഷോയ്ബ് അക്തര്‍. എന്ത് മാനസികാവസ്ഥയിലും മനോഭാവത്തിലുമാണ് ഇന്ത്യ കളിക്കുന്നതെന്ന് അക്തര്‍ ചോദിച്ചു. 'എന്തിനാണ് ഇഷാന്‍ കിഷനെ ഓപ്പണറാക്കിയത്? രോഹിത് ശര്‍മയെ മൂന്നാം നമ്പറിലേക്ക് താഴ്ത്തിയത് എന്തിനാണ്? ഹാര്‍ദിക് പാണ്ഡ്യ കുറച്ച് നേരത്തെ പന്തെറിയേണ്ടതായിരുന്നു. ഇന്ത്യയുടെ ഗെയിം പ്ലാന്‍ എന്താണെന്ന് നമുക്ക് മനസിലാകുന്നില്ല. ഇന്ത്യന്‍ സ്‌ക്വാഡ് സമ്പൂര്‍ണ പരാജയമായിരുന്നു. വെറും ശരാശരി പ്രകടനമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്. ടീമിന്റെ ബൗളിങ് സൈഡ് വളരെ മോശമാണ്,' അക്തര്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍