ഏകദിന ക്യാപ്‌റ്റൻസിയിൽ മാറ്റം? കൂടുതൽ സമയം തേടി സെലക്‌ടർമാർ, കോലിയുമായി സംസാരിക്കും

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (15:56 IST)
സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന ടീമിനെ തിരെഞ്ഞെടുക്കാൻ സെലക്‌ടർമാർ കൂടുതൽ സമയം ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. ഏകദിന നായകസ്ഥാനത്ത് നിന്നും വിരാട് കോലിയെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാണ് സെലക്ഷൻ കമ്മിറ്റി കൂടുതൽ സമയം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
 
അതേസമയം ടെസ്റ്റ് ടീമിൽ സീനിയർ താരങ്ങളായ ചേതേശ്വർ പൂജാര,അജിങ്ക്യ രഹാനെ എന്നിവർക്ക് ടീമിൽ ഇനിയും അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഏകദിന ടീമിലേക്ക് സീനിയർ താരം ശിഖർ ധവാനും തിരിച്ചെത്തിയേക്കും. ഏകദിനത്തിലും രോഹിത് ശർമയെ നായകനാക്കണം എന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തിൽ കോലിയുടെ നിലപാട് ആരാഞ്ഞശേഷമായിരിക്കും തീരുമാനമെടുക്കുക. രോഹിത്തുമായും ഇക്കാര്യത്തിൽ വ്യക്തത വരുത്തും. ബിസിസിഐയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
ജനുവരി 19നാണ് സൗത്ത് ആഫ്രിക്കൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article