മാഗസിനിലെ സെക്‌സി ഫോട്ടോഷൂട്ട് ഇഷ്ടപ്പെട്ടില്ല; 2016 ല്‍ അനുഷ്‌കയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കോലി ആഗ്രഹിച്ചിരുന്നു

തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (12:24 IST)
ബോളിവുഡ് സിനിമാലോകവും കായികലോകവും ഒരുപോലെ ആഘോഷമാക്കിയ വിവാഹമായിരുന്നു നടി അനുഷ്‌ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും തമ്മിലുള്ളത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അതേസമയം, ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയത്ത് തന്നെ ഇരുവരുടേയും ബ്രേക്ക് അപ്പ് വാര്‍ത്തയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. 2016 ല്‍ ആയിരുന്നു അത്. 
 
വിവാഹം കഴിച്ച് കുടുംബമായി സെറ്റില്‍ ചെയ്യാന്‍ കോലി ആ സമയത്ത് ആഗ്രഹിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ വിവാഹം വേണ്ട എന്ന് അനുഷ്‌ക പറഞ്ഞു. സിനിമാ കരിയറില്‍ കൂടുതല്‍ ഫോക്കസ് ചെയ്യാനാണ് തന്റെ താല്‍പര്യമെന്നും വിവാഹം കുറച്ചുകൂടി കഴിഞ്ഞ് മതിയെന്നുമായിരുന്നു അനുഷ്‌കയുടെ നിലപാട്. ഇത് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസത്തിനു കാരണമായെന്നും ബ്രേക്ക്അപ്പിനായി ഇരുവരും ആലോചിക്കുന്നുണ്ടെന്നും അക്കാലത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആ സമയത്ത് ഇരുവരും പരസ്പരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അണ്‍ഫോളോ ചെയ്യുകയും ചെയ്തതോടെ ബ്രേക്ക്അപ്പ് റിപ്പോര്‍ട്ടുകള്‍ക്ക് ബലമായി. ആ സമയത്ത് തന്നെയാണ് ഒരു പുരുഷ മാഗസിന് വേണ്ടി അനുഷ്‌കയുടെ സെക്‌സി ഫോട്ടോഷൂട്ട് നടന്നത്. ഈ ഫോട്ടോഷൂട്ടിനെ കോലി അക്കാലത്ത് ശക്തമായി എതിര്‍ത്തിരുന്നത്രേ ! ഈ ഫോട്ടോഷൂട്ട് കാരണം അനുഷ്‌കയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ പോലും കോലി ആഗ്രഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍