ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി: പരിക്കേറ്റ ജഡേജയ്ക്കും ശുഭ്‌മാൻ ഗില്ലിനും പരമ്പര നഷ്ടമാവും

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (12:57 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ഈ മാസം ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ന്യൂസിലൻഡിനെതിരായ ടെസ്റ്റിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയും ശുബ്മാന്‍ ഗില്ലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഗില്ലിന്റെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെങ്കിലും ഓൾറൗണ്ടർ എന്ന നിലയിൽ ജഡേജയുടെ സേവനം ലഭിക്കില്ല എന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.
 
ജഡേജയ്ക്ക് പകരം അക്‌സർ പട്ടേലിനെ പരിഗണിക്കാമെങ്കിലും ദക്ഷിണാഫ്രിക്കയിലെപ്പോലെ ബുദ്ധിമുട്ടുള്ള പിച്ചില്‍ കളിച്ചുള്ള അനുഭവസമ്പത്ത് അക്‌സറിനില്ല.ജഡേജക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ അശ്വിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കും. അതേസമയം സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയും അക്ഷര്‍ പട്ടേലും പരിക്കിന്റെ പിടിയിലാണെന്നും റിപ്പോർട്ടുണ്ട്.
 
വിദേശപിച്ചുകളിൽ ഏറെ അനുഭവസമ്പത്തുള്ള താരമ ഇഷാന്ത്. ഇഷാന്തിനൊപ്പം അക്‌സറിനും പരിക്ക് സ്ഥിരീകരിക്കുകയാണെങ്കിൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാവും. ജയന്ത് യാദവിനെ വിദേശ പിച്ചില്‍ പരിഗണിക്കുക പ്രയാസമാവും. അനുഭവസമ്പന്നരായ മറ്റ് സ്പിന്നര്‍മാരുടെ അഭാവവും ഇന്ത്യന്‍ ടീമിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article