അപമാനത്തിന്റെ ചവറ്റുക്കൊട്ടയിൽ നിന്നും ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തേക്ക്, ആഷസിനൊരുങ്ങി സ്റ്റീവ് സ്മിത്ത്

ചൊവ്വ, 7 ഡിസം‌ബര്‍ 2021 (21:40 IST)
ഗബ്ബയിൽ നാളെ ആഷസ് പോരാട്ട‌ത്തിന് കൊടിയുയരുമ്പോൾ സീരീസിന് തൊട്ട് മുൻപ് നായകനെ നഷ്ടമായ നിലയിലാണ് ഓസീസ്. സ്വന്തം മ‌ണ്ണിൽ ആഷസ് നിലനിർത്താനായി ഓസീസ് ഇറങ്ങുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകളെല്ലാം തന്നെ സ്റ്റീവ് സ്മിത്തിലേക്കാണ്.
 
പന്ത് ചുരണ്ടൽ വിവാദത്തിനെ തുടർന്ന് ആഷസിൽ തിരിച്ചെത്തി ചരിത്രം രചിച്ചതിന്റെ ഓർമകൾ ഓരോ ക്രിക്കറ്റ് പ്രേമിയിൽ നിന്നും അത്ര വേഗത്തിൽ മായ്‌ക്കാൻ കഴിയുന്നതല്ല. പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയ സ്മിത്തിനെ കൂവലുകൾ കൊണ്ടാണ് കാണികൾ വരവേറ്റത്. എന്നാൽ ആഷസ് കഴിഞ്ഞപ്പോഴേക്കും വിമർശകരുടെ വായടപ്പിക്കാൻ സ്മിത്തിനായി.
 
144,142,92.211 എന്നിങ്ങനെയായിരുന്നു ആഷസിൽ സ്മിത്തിന്റെ സ്കോറുകൾ. ആകെ നാല് ടെസ്റ്റിലെ ഏഴ് ഇന്നിങ്സുകളിൽ നിന്നും 110.57 ശരാശരിയിൽ 774 റൺസ്. 3 സെഞ്ചുറിയും മൂന്ന് അർധ ശതകവും സ്മിത്ത് നേടിയപ്പോൾ ഇംഗ്ലീഷ് ബൗളർമാർ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
 
2019 ഓഗസ്റ്റ് വരെ സ്മിത്ത് ഒരു ടെസ്റ്റ് മത്സരം പോലും കളിച്ചിരു‌ന്നില്ല. എന്നാൽ ആഷസിലെ മികച്ച പ്രകടനത്തോടെ തനിക്ക് നഷ്ടമായ ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാനെന്ന പദവി ആഷസിലൂടെ സ്മിത്ത് തിരികെ പിടിച്ചു. പരമ്പരയിലെ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് ടെക്‌‌നിക്കുകളും വലിയ ചർച്ചയായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍