ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യ അടിമുടി മാറും. വെങ്കിടേഷും പരാഗും ടീമിലേക്ക്, സഞ്ജുവിനും സീറ്റ് ഉറപ്പ്

അഭിറാം മനോഹർ

തിങ്കള്‍, 17 ജൂണ്‍ 2024 (14:06 IST)
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇതുവരെയും അവസരം ലഭിച്ചില്ലെങ്കിലും ലോകകപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസണിന്റെ രാശിതെളിഞ്ഞേക്കും. ലോകകപ്പ് ടൂര്‍ണമെന്റിന് പിന്നാലെ സിംബാബ്വെയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ലോകകപ്പിലെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് കീപ്പറായ റിഷഭ് പന്തിന് ഇന്ത്യ വിശ്രമം നല്‍കുവാന്‍ സാധ്യതയുള്ളതിനാലാണ് സഞ്ജുവിന് അവസരം ഒരുങ്ങുന്നത്.
 
 പന്തിനൊപ്പം ലോകകപ്പ് ടീമിലുള്ള പല താരങ്ങളും സിംബാബ്വെയ്‌ക്കെതിരായ പരമ്പരയില്‍ ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ റിയാന്‍ പരാഗ്,വെങ്കടേഷ് അയ്യര്‍ തുടങ്ങിയ താരങ്ങളും ടീമിലെത്തും. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ പരമ്പരയായിരിക്കും ഇത്. ദ്രാവിഡിന് പകരക്കാരനായി ഗംഭീര്‍ പരിശീലകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 5 ടി20 മത്സരങ്ങളടങ്ങിയ പരമ്പര ജൂലൈ 6നാണ് തുടക്കമാവുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍