Sanju Samson: ഒടുവില്‍ സൂര്യയും ദുബെയും ഫോമായി ! സഞ്ജുവിനെ പോലെ ഭാഗ്യംകെട്ട ആരുണ്ടെന്ന് സോഷ്യല്‍ മീഡിയ

രേണുക വേണു

വ്യാഴം, 13 ജൂണ്‍ 2024 (07:40 IST)
Sanju Samson

Sanju Samson: ലോകകപ്പ് പ്ലേയിങ് ഇലവനില്‍ കയറിപ്പറ്റാന്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇനിയും കാത്തിരിക്കണം. യുഎസ്എയ്‌ക്കെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവര്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചതിനാല്‍ അടുത്ത മത്സരത്തില്‍ ഇരുവരും പ്ലേയിങ് ഇലവനില്‍ തുടരും. കാനഡയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 
 
ആദ്യ രണ്ട് മത്സരങ്ങളില്‍ നിറംമങ്ങിയ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവരെ മാറ്റി യുഎസ്എയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജുവിനെ ഇറക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യുഎസ്എയ്‌ക്കെതിരായ മത്സരത്തിലും ആദ്യ രണ്ട് കളികളിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും മികച്ച ഫോമിലാണ്. അതിനാല്‍ സഞ്ജുവിനെ ഉടന്‍ പ്ലേയിങ് ഇലവനില്‍ കൊണ്ടുവരില്ല. 
 
അതേസമയം ബാറ്റിങ്ങിലും ബൗളിങ്ങിലും നിരാശപ്പെടുത്തുന്ന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കാനഡയ്‌ക്കെതിരായ മത്സരത്തില്‍ കളിപ്പിച്ചേക്കില്ല. അങ്ങനെ വന്നാല്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍