India vs United States, T20 World Cup 2024: യുഎസിനെ തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് സൂപ്പര്‍ 8 ല്‍

രേണുക വേണു

വ്യാഴം, 13 ജൂണ്‍ 2024 (07:33 IST)
India vs USA, T20 World Cup 2024

India vs United States: ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 8 ല്‍ പ്രവേശിച്ചു. യുഎസ്എയെ ഏഴ് വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ സൂപ്പര്‍ 8 ഉറപ്പിച്ചത്. മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നിലും ജയിച്ച ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. കാനഡയ്‌ക്കെതിരായ കളി കൂടിയാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. 
 
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎസ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കളിയിലെ താരം. 
 
അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് (49 പന്തില്‍ പുറത്താകാതെ 50), ശിവം ദുബെ 35 പന്തില്‍ പുറത്താകാതെ 31) എന്നിവരാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. വിരാട് കോലി (പൂജ്യം), രോഹിത് ശര്‍മ (ആറ് പന്തില്‍ മൂന്ന്), റിഷഭ് പന്ത് (20 പന്തില്‍ 18) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍