T20 Worldcup:ഇന്ത്യ ഇന്ന് അമേരിക്കയ്ക്കെതിരെ, സഞ്ജുവിന് അവസരം ഒരുങ്ങിയേക്കും

അഭിറാം മനോഹർ

ബുധന്‍, 12 ജൂണ്‍ 2024 (14:47 IST)
ടി20 ലോകകപ്പിൽ സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിക്കാനായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ആതിഥേയരായ അമേരിക്കയ്ക്കെതിരെയാണ് ഇന്നത്തെ മത്സരം. ഇന്ത്യൻ സമയം രാത്രി എട്ടിന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും കാണാനാകും. കഴിഞ്ഞ 2 മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ലോകകപ്പിലെ ആദ്യ 2 മത്സരങ്ങളിലും വിജയിച്ചെത്തുന്ന അമേരിക്കയെ ഇന്ത്യയ്ക്ക് നിസാരമായി കാണാനാകില്ലെങ്കിലും ഇന്ത്യൻ വിജയം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
 
കഴിഞ്ഞ 2 മത്സരങ്ങളിലും വിജയിക്കാനായെങ്കിലും ബാറ്റിംഗിൽ ഇന്ത്യൻ ടീമിന് ഇപ്പോഴും ആശങ്കകളുണ്ട്. ഓപ്പണർ വിരാട് കോലി, സൂര്യകുമാർ യാദവ്,മധ്യനിര താരമായ ശിവം ദുബെ എന്നിവർക്കൊന്നും തന്നെ ആദ്യ 2 മത്സരങ്ങളിലും തിളങ്ങാനായിട്ടില്ല. അതിനാൽ തന്നെ ശിവം ദുബെയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസൺ ഇന്ന് പ്ലേയിങ് ഇലവനിലെത്താൻ സാധ്യതകളുണ്ട്. കോലി,സൂര്യകുമാർ യാദവ് എന്നിവർ സൂപ്പർ 8 മത്സരങ്ങൾക്ക് മുൻപ് ഫോമിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ആദ്യ 2 മത്സരങ്ങളും ബൗളർമാരുടെ മികവിലായിരുന്നു ഇന്ത്യ വിജയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍