ഐപിഎല്ലിൽ നാഴികകല്ലിനരികെ സഞ്ജുവും അശ്വിനും

Webdunia
ചൊവ്വ, 26 ഏപ്രില്‍ 2022 (17:36 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസ് ഇന്നിറന്നുമ്പോൾ നാഴികകല്ലിനരികെ സഞ്ജു സാംസണും ആർ അശ്വിനും. മൂന്ന് സിക്‌സറുകൾ കൂടി നേടിയാൽ ഐപിഎല്ലിൽ 150 സിക്‌സുകൾ തികയ്ക്കാൻ സഞ്ജു‌വിനാകും.
 
അതേസമയം ഒരു വിക്കറ്റ് കൂടി നേടിയാല്‍ രാജസ്ഥാന്‍ സ്പിന്നർ ആർ അശ്വിന് 150 എണ്ണം തികയ്ക്കാം. ഡ്വെയ്ന്‍ ബ്രാവോ, ലസിത് മലിംഗ, അമിത് മിശ്ര, പീയുഷ് ചൌള, യുസ്‍വേന്ദ്ര ചാഹല്‍, ഹർഭജന്‍ സിംഗ്, ഭുവനേശ്വർ കുമാർ എന്നിവരാണ് 150 വിക്കറ്റ് ക്ലബിലെത്തിയ മറ്റ് താരങ്ങൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article