ഐപിഎൽ 6000 ക്ലബിൽ ഇടം നേടി ശിഖർ ധവാൻ

ചൊവ്വ, 26 ഏപ്രില്‍ 2022 (14:26 IST)
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ അർധസെഞ്ചുറി നേടിയതോടെ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ട് ശിഖർ ധവാൻ. ഐപിഎല്ലിൽ ആറായിരം റൺസ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് താരം സ്വന്തമാക്കിയത്. 6402 റൺസുമായി മുൻ ആർസി‌ബി നായകൻ വിരാട് കോലിയാണ് പട്ടികയിൽ ഒന്നാമത്.
 
5764 റൺസുമായി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്. 5668 റൺസുള്ള ഡേവിഡ് വാർണറാണ് റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്ത്. അതേസമയം ട്വന്‍റി 20യിൽ 9000 റൺസ് ക്ലബ്ബിൽ കോലിക്കും രോഹിത്തിനും ശേഷം ഇടംപിടിക്കാനും ധവാനായി. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ ബൗണ്ടറികൾ നേടിയ താരമെന്ന നേട്ടവും ധവാന് സ്വന്തമാണ്.
 
ഐപിഎല്ലിൽ ഇതുവരെ 675 ബൗണ്ടറികളാണ് ധവാൻ സ്വന്തമാക്കിയത്. 45 അർധസെഞ്ചുറികളും ഐപിഎല്ലിൽ ധവാൻ നേടിയിട്ടുണ്ട്. 52 അർധസെഞ്ചുറികൾ സ്വന്തമാക്കിയിട്ടുള്ള ഡേവിഡ് വാർണറാണ് ധവാ‌ന് മുന്നിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍