ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ കിരീടം നേടിയ മുംബൈ പക്ഷേ ഏറ്റവും ഭയപ്പെടുന്നത് ചെന്നൈയേയോ, ബാംഗ്ലൂരിനെയോ ആകില്ല. അതൊരു കളിക്കാരനെയാകും. ലഖ്‌നൗ നായകനായ കെഎൽ രാഹുലിനെ.
മൂന്ന് വർഷം മുൻപ് മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെയിലായിരുന്നു രാഹുൽ ഐപിഎല്ലിലെ ആദ്യ സെഞ്ചുറി കുറിക്കുന്നത്. തുടർന്ന് 2020ലും സെഞ്ചുറി നേടാൻ താരത്തിനായി. മുംബൈക്കെതിരെ കെഎൽ രാഹുൽ കളിച്ച അവസാന 9 ഇന്നിങ്സിലെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. ഈ സീസണിലെ രണ്ട് സെഞ്ചുറി പ്രകടനങ്ങൾ അല്ലാതെ 21, 60*,77,17,100*,71*,94 എന്നിങ്ങനെയാണ് മുംബൈക്കെതിരെ അവസാനം നടന്ന മത്സരങ്ങളിൽ രാഹുൽ നേടിയ റൺസ്.