കളി തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മുന്‍പ് ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ശ്രേയസ്; ഇന്ത്യന്‍ ക്യാംപ് വിട്ടു

രേണുക വേണു

ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (15:52 IST)
ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റ് മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യ എ ക്യാംപ് വിട്ട് ശ്രേയസ് അയ്യര്‍. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞുകൊണ്ടാണ് ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ നിന്ന് ശ്രേയസ് പിന്‍വലിഞ്ഞത്. 
 
ലഖ്‌നൗവില്‍ ഇന്ന് നടക്കുന്ന മത്സരത്തിനു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പാണ് സംഭവം. ലഖ്‌നൗവില്‍ നിന്ന് ശ്രേയസ് മുംബൈയിലേക്ക് പോയെന്നാണ് വിവരം. എന്നാല്‍ എന്തുകൊണ്ടാണ് താരം ടീം വിട്ടതെന്ന് വ്യക്തമല്ല. 
 
ടീം വിടാനുള്ള കാരണം ബിസിസിഐയെ ശ്രേയസ് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാലാണ് താരത്തിന്റെ പിന്‍വാങ്ങല്‍. ശ്രേയസിനു പകരം ധ്രുവ് ജുറല്‍ ആണ് ടീമിനെ നയിക്കുന്നത്. അയ്യറിനു പകരം വേറെ കളിക്കാരെ ആരെയും സ്‌ക്വാഡിലേക്ക് ചേര്‍ത്തിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍