ഐപിഎല്ലിലെ കഴിഞ്ഞ സീസണിൽ ഏറെ മത്സരങ്ങളും പരിക്കിനെ തുടർന്ന് നഷ്ടമായതോടെ പലരും എഴുതിതള്ളിയ കരിയറായിരുന്നു തമിഴ്‌നാട്ടുകാരൻ ടി നടരാജന്റേത്. യോർക്കർ കിങ് എന്ന് ക്രിക്കറ്റ് ലോകം വാഴ്‌ത്തിയ നടരാജനെ ഒരു സീസണിലെ അസാന്നിധ്യം കൊണ്ട് പലരും മറന്ന് കഴിഞ്ഞിരുന്നു. എന്നാൽ എന്താണ് തന്റെ പ്രതിഭയെന്ന് വീണ്ടും ഇന്ത്യൻ സെലക്‌ടർമാരെ ഓർമിപ്പിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പർതാരം.
ഇടം കയ്യൻ ബൗളറാണെന്നതും ഡെത്ത് ഓവറുകളിൽ റൺസ് നിയന്ത്രിക്കാനുള്ള കഴിവുമാണ് നടരാജനെ അപകടകാരിയാക്കുന്നത്. ഒക്‌ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ ബുമ്രയ്‌ക്കൊപ്പം ഒരു ഇടംകയ്യൻ ബൗളറുള്ളത് ഇന്ത്യയുടെ ലോകകപ്പ് വിജയസാധ്യതകളെ ഉയർത്തുമെന്ന് ഉറപ്പാണ്. ഐപിഎല്ലിലൂടെ ഇന്ത്യൻ ടീമിലെ തന്റെ ഇടത്തെപറ്റി അവകാശവാദം ഉയർത്തുക കൂടിയാണ് ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ നടരാജൻ