ഈ പിഴവ് ഇനി ആവര്‍ത്തിച്ചാല്‍ കെ.എല്‍.രാഹുലിനെ ഒരു മത്സരത്തില്‍ നിന്ന് വിലക്കും; ഐപിഎല്‍ നിയമത്തില്‍ പകച്ച് ലഖ്‌നൗ ക്യാംപ്

തിങ്കള്‍, 25 ഏപ്രില്‍ 2022 (11:18 IST)
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 36 റണ്‍സിന് ജയിച്ചെങ്കിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെ.എല്‍.രാഹുലിന് വന്‍ തിരിച്ചടി. ഈ സീസണില്‍ രണ്ടാം തവണയും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴയടയ്‌ക്കേണ്ടി വന്നിരിക്കുകയാണ് രാഹുലിന്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് 24 ലക്ഷം രൂപയാണ് രാഹുല്‍ പിഴയടയ്‌ക്കേണ്ടത്. 
 
ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണില്‍ ഒരിക്കല്‍ കൂടി കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടാല്‍ ലഖ്‌നൗ നായകന്‍ കെ.എല്‍.രാഹുലിന് ഒരു കളിയില്‍ പുറത്തിരിക്കേണ്ടിവരും. സീസണില്‍ മൂന്ന് തവണ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടാല്‍ ടീം നായകന്‍ ഒരു കളിയില്‍ വിലക്ക് നേരിടണമെന്നാണ് ഐപിഎല്‍ നിയമം. ഈ സീസണില്‍ ലീഗ് മത്സരങ്ങളില്‍ ആറ് കളികള്‍ കൂടി ലഖ്‌നൗവിന് ശേഷിക്കുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു കളിയില്‍ കുറഞ്ഞ ഓവര്‍ നിരക്ക് വന്നാല്‍ കെ.എല്‍.രാഹുലിന് തിരിച്ചടിയാകും. മാത്രമല്ല മൂന്നാം തവണ സമാന കുറ്റത്തിനു ശിക്ഷിക്കപ്പെട്ടാല്‍ പിഴയടയ്‌ക്കേണ്ട തുക 30 ലക്ഷമാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍