ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 200 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ, നായകൻ കെഎൽ രാഹുലിന്റെ സെഞ്ചുറിയുടെ മികവിൽ 199 റൺസാണ് നേടിയത്. രാഹുൽ 60 പന്തിൽ പുറത്താവാതെ 103 റൺസ് നേടി. മുംബൈയ്ക്കായി ജയദേവ് ഉനദ്ഖട് രണ്ട് വിക്കറ്റ് വീഴ്ത്തി.
പവർ പ്ലേയിൽ തന്നെ 50 കടന്നെങ്കിലും ആറാം ഓവറിൽ ലഖ്നൗവിന് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. തുടർന്നെത്തിയ മനീഷ് പാണ്ഡെ 38 റൺസുമായി നായകൻ കെഎൽ രാഹുലിന് മികച്ച പിന്തുണ നൽകിയതൊടെ ടീം മികച്ച നിലയിലെത്തി. മാർക്കസ് സ്റ്റോയിനിസിനെയും ദീപക് ഹൂഡയേയും പുറത്താക്കാനായെങ്കിലും ഒരു വശത്ത് രാഹുൽ തകർത്തടിച്ചതോടെ മുംബൈയുടെ വിജയലക്ഷ്യം 200 റൺസിലെത്തുകയായിരുന്നു.