തോൽവികളിൽ നിന്നും പഠിക്കും, ശക്തമായി തിരിച്ചുവരും: സഞ്ജു സാംസൺ

വെള്ളി, 15 ഏപ്രില്‍ 2022 (19:52 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പിൽ ഏറെ പ്രതീക്ഷകളോടെ തുടങ്ങിയെങ്കിലും അവസാന രണ്ട് കളികളിലായി ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രാജസ്ഥാൻ റോയൽസ് പുറത്തെടുക്കുന്നത്. അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് 37 റൺസിന്റെ തോൽവിയാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്.
 
ആർ അശ്വിനെ മൂന്നാം സ്ഥാനത്ത് ഇറക്കിയതടക്കമുള്ള പരീക്ഷണങ്ങളാണ് രാജസ്ഥാന്റെ തോൽവിക്ക് കാരണമായതെന്ന്  ആരാധകർ അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ ഗുജറാത്തിനെതിരായ തോല്‍വിയെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് രാജസ്ഥാൻ നായകനായ സഞ്ജു സാംസൺ. തെറ്റുകളിൽ നിന്ന് പഠിക്കുകയാണ് പ്രധാനമെന്നും ടീം ശക്തമായി തിരിച്ചെത്തുമെന്നുമാണ് സഞ്ജു പറയുന്നത്.
 
അവസാന സീസണില്‍ മൂന്നാം നമ്പറിലാണ് ഞാന്‍ കളിച്ചത്. എന്നാല്‍ ടീമിന്റെ ഫ്‌ളക്‌സിബിലിറ്റിക്ക് വേണ്ടിയാണ് നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ കളിക്കാൻ തീരുമാനിച്ചത്. മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കലാണ് ആദ്യ മൂന്ന് മത്സരത്തിലും കളിച്ചത്. ടീമിന്റെ പ്ലേയിങ് 11 അനുസരിച്ച് ബാറ്റിങ് ഓഡറും മാറും. സഞ്ജു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍