Virat Kohli: 15 കൊല്ലമായി ഇവിടെയുണ്ട്, ചുമ്മാ മൊബൈലിൽ ഇരുന്ന് കളി പഠിപ്പിക്കരുത്, ഓറഞ്ച് ക്യാപ്പ് വാങ്ങി കിംഗ് കോലിയുടെ തഗ് മറുപടി

അഭിറാം മനോഹർ

തിങ്കള്‍, 28 ഏപ്രില്‍ 2025 (19:59 IST)
Virat Kohli Shuts Critics
ഐപിഎല്‍ 2025 സീസണ്‍ ആരംഭിച്ചതിന് ശേഷമുള്ള ആദ്യമത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ടോപ് സ്‌കോറര്‍ ബാറ്ററിനുള്ള ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ ഇടമില്ലാതിരുന്ന താരമായിരുന്നു ആര്‍സിബിയുടെ സൂപ്പര്‍ താരം വിരാട് കോലി. ആദ്യപന്ത് മുതല്‍ ആക്രമിച്ച് കളിക്കുന്ന രീതിയിലേക്ക് ടി20 ക്രിക്കറ്റ് മാറിയതും 36 വയസ് പിന്നിട്ടതുമെല്ലാം കോലിയുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് വിമര്‍ശകരും കരുതിയിരുന്നത്.
 
 എന്നാല്‍ ഐപിഎല്ലിലെ 10 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് വിരാട് കോലി ഇപ്പോഴുള്ളത്. ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 40 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ച പ്രകടനത്തെ പറ്റി ഒരു കോണില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ടീം വിജയിക്കുമെന്ന് ഉറപ്പ് വരുത്തി മാത്രമായിരുന്നു കോലി പുറത്തായത്. മത്സരശേഷം ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതിന് പിന്നാലെ തന്റെ ബാറ്റിങ്ങിലെ സമീപനത്തെ പറ്റിയും തന്നെ ഇപ്പോഴും കളി പഠിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പറ്റിയും കോലി തെളിച്ചുപറഞ്ഞു.
 
 ഒരല്പം കടന്ന് രാജാവിനെ നീ കളി പഠിപ്പിക്കേണ്ട എന്ന ആറ്റിറ്റിയൂഡില്‍ തന്നെയായിരുന്നു കോലിയുടെ മറുപടി. എന്റെ സ്‌ട്രൈക്ക് റേറ്റിനെ പറ്റിയും സ്പിന്നിനെതിരെ കളിക്കുന്നതില്‍ ബുദ്ധിമുട്ടുന്നു എന്നെല്ലാം പറയുന്നവര്‍ ഇതിനെ ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ടീമിനായി മത്സരങ്ങള്‍ വിജയിക്കുക എന്നതാണ് പ്രധാനം.15 വര്‍ഷക്കാലമായി ഞാനിത് ചെയ്യുന്നു. ടീമിനെ മത്സരങ്ങളില്‍ വിജയിപ്പിക്കുന്നു. നിങ്ങള്‍ അങ്ങനെ ഒരു സാഹചര്യത്തെ നേരിട്ടില്ലെങ്കില്‍ വെറുതെ വിമര്‍ശിക്കരുത്.
 
എന്നെ സംബന്ധിച്ചിടത്തോളം ഇതെന്റെ ജോലിയാണ്. ആളുകള്‍ക്ക് അവര്‍ എന്താണ് ചിന്തിക്കുന്നതെന്നും മത്സരത്തെ പറ്റി അവരുടെ കാഴ്ചപ്പാട് എന്താണെന്നുമെല്ലാം പറയാം എന്നെ ഉള്ളു. പക്ഷേ ഇത് സ്ഥിരമായി ദിവസേനെ എന്നോണം ചെയ്യുന്നവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു മസില്‍ മെമ്മറിയായി മാറികഴിഞ്ഞു. കോലി പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍