Jasprit Bumrah: മലിംഗയല്ല, മുംബൈയുടെ ബൗളിംഗ് ലെജൻഡ് ഇനി ബുമ്ര, റെക്കോർഡ് നേട്ടം തകർത്തത് തീപ്പാറുന്ന പ്രകടനവുമായി
മത്സരത്തില്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെ ഐപിഎല്ലില്‍ മുംബൈയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍ എന്ന ലസിത് മലിംഗയുടെ റെക്കോര്‍ഡ് നേട്ടം ബുമ്ര മറികടന്നു. 170 വിക്കറ്റുകളാണ് മുംബൈ ജേഴ്‌സിയില്‍ മലിംഗ നേടിയിരുന്നത്. മത്സരത്തില്‍ റിയാന്‍ റിക്കിള്‍ട്ടണിന്റെയും (58) സൂര്യകുമാര്‍ യാദവിന്റെയും (54) പ്രകടനങ്ങളുടെ മികവില്‍ 215 റണ്‍സാണ് മുംബൈ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗവിന്റെ പോരാട്ടം 161 റണ്‍സില്‍ അവസാനിച്ചിരുന്നു. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുമ്ര നാലും ട്രെന്‍ഡ് ബോള്‍ട്ട് മൂന്നും വിക്കറ്റുകള്‍ നേടി.