സഞ്ജുവിന്റെ തലവര തെളിയുന്നു; ആ രണ്ട് പേര്‍ നിരീക്ഷണത്തില്‍, പകരക്കാരനായി മലയാളി താരത്തിന് അവസരം ലഭിച്ചേക്കും !

Webdunia
ശനി, 18 മാര്‍ച്ച് 2023 (13:42 IST)
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് സൂപ്പര്‍താരങ്ങളുടെ മോശം ഫോമാണ് സഞ്ജുവിന് തുണയാകുന്നത്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കാതിരിക്കുക. ഇവര്‍ക്ക് പകരം സഞ്ജുവിനാണ് കൂടുതല്‍ സാധ്യത. 
 
സൂര്യകുമാറും ഇഷാന്‍ കിഷനും നിലവില്‍ ഏകദിനത്തില്‍ മോശം ഫോമിലാണ്. ഇവരേക്കാള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനുള്ള കഴിവ് സഞ്ജുവിനുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുമെന്നാണ് സെലക്ടര്‍മാരുടെയും വിലയിരുത്തല്‍. പരുക്കേറ്റ റിഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്താന്‍ വൈകുന്നതും സഞ്ജുവിന്റെ സാധ്യതകള്‍ ഇരട്ടിയാക്കുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article