2003ൽ കണ്ട വിരേന്ദർ സെവാഗ് മുന്നിൽ വന്നപോലെ, സാം കോൺസ്റ്റാസിൻ്റെ പ്രകടനത്തെ പുകഴ്ത്തി ജസ്റ്റിൻ ലാംഗർ

അഭിറാം മനോഹർ
വ്യാഴം, 26 ഡിസം‌ബര്‍ 2024 (15:55 IST)
Konstas- Sehwag
ഇന്ത്യക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച യുവതാരം സാം കോണ്‍സ്റ്റാസിനെ പ്രശംസിച്ച് മുന്‍ ഓസീസ് താരമായ ജസ്റ്റിന്‍ ലാംഗര്‍. കോണ്‍സ്റ്റസിന്റെ കളിയോടുള്ള സമീപനം ഇന്ത്യയുടെ മുന്‍ ഓപ്പണിംഗ് താരം വിരേന്ദര്‍ സെവാഗിനെ ഓര്‍മപ്പെടുത്തുന്നതായാണ് ലാംഗര്‍ വ്യക്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിനെ തന്നെ ബാറ്റിമറിച്ച സെവാഗിന്റേത് പോലുള്ള ആത്മവിശ്വാസമാണ് യുവതാരത്തിനുള്ളതെന്ന് ലാംഗര്‍ പറയുന്നു.
 
 19കാരനായ കോണ്‍സ്റ്റാസ് 65 പന്തില്‍ 60 റണ്‍സാണ് തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ നേടിയത്. സാം കോണ്‍സ്റ്റസ് ഏറെ ആത്മവിശ്വാസമുള്ള താരമാണ്. അവനെ കണ്ടിരിക്കാന്‍ തന്നെ രസമാണ്. 2003ലെ വിരേന്ദര്‍ സെവാഗിനെയാണ് എനിക്ക് അവനെ കണ്ടപ്പോള്‍ ഓര്‍മ വന്നത്. 2003ല്‍ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ആദ്യ ദിനത്തില്‍ 233 പന്തില്‍ നിന്നും സെവാഗ് 195 റണ്‍സെടുത്തിരുന്നു. അതേ ആത്മവിശ്വാസമാണ് യുവതാരത്തിലും കാണാനാവുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനായി കമന്ററി പറയവെ ലാംഗര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article