ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അഭിറാം മനോഹർ

ഞായര്‍, 15 ജൂണ്‍ 2025 (13:08 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ബെക്കന്‍ഹാമില്‍ നടക്കുന്ന ഇന്ത്യ എ ടീമും സീനിയര്‍ ഇന്ത്യന്‍ ടീമും തമ്മിലുള്ള ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങി സര്‍ഫറാസ് ഖാന്‍. 76 പന്തില്‍ നിന്നാണ് സര്‍ഫറാസിന്റെ സെഞ്ചുറി പ്രകടനം. 15 ഫോറുകളും 2 സിക്‌സുകളും സഹിതം 101 റണ്‍സാണ് സര്‍ഫറാസ് നേടിയത്. നേരത്തെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ 92 റണ്‍സുമായി താരം തിളങ്ങിയിരുന്നു.
 
അതേസമയം ഇന്ത്യന്‍ സീനിയര്‍ ടീമില്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല. മുഹമ്മദ് സിറാജ് 2 വിക്കറ്റ് നേടിയെങ്കിലും റണ്‍സ് ഒരുപാട് വഴങ്ങി. പ്രസിദ്ധ് കൃഷ്ണയും നിതീഷ് കുമാര്‍ റെഡ്ഡിയും യഥാക്രമം രണ്ട് വിക്കറ്റുകളും ഒരു വിക്കറ്റും നേടി. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ എ ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെന്ന നിലയിലാണ്.  അഞ്ച് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായുള്ള അവസാനത്തെ പരിശീലന മത്സരമാണിത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍