ഇന്ത്യയെ വിടാതെ പരിക്ക്, ഇത്തവണ നവ്‌ദീപ് സെയ്‌നി, ഓവർ പൂർത്തിയാക്കാതെ മടക്കം

Webdunia
വെള്ളി, 15 ജനുവരി 2021 (14:06 IST)
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലും ഇന്ത്യയെ വിടാതെ പരിക്ക്. നേരത്തെ പരിക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്ന രവിചന്ദ്രൻ അശ്വിൻ,ഹനുമാ വിഹാരി,ജസ്‌പ്രീത് ബു‌മ്ര എന്നിവർ ഒഴിവായിരുന്നു. തീർത്തും പുതിയ ബൗളിങ് നിരയുമായാണ് ഇന്ത്യ നാലാം ടെസ്റ്റിൽ ഓസീസിനെതിരെ മത്സരിക്കാനിറങ്ങിയത്.
 
മത്സരത്തിൽ തന്റെ എട്ടാമത്തെ ഓവറിലാണ് സെയ്‌നിക്ക് പരിക്കേറ്റത്. ഒരു പന്ത് ബാക്കി നിൽക്കെ ഓവർ മുഴുമിപ്പിക്കാതെയാണ് സെയ്‌നി മടങ്ങിയത്. അടിവയറിന് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സെയ്‌നിയുടെ പിന്മാറ്റം. സെയ്‌നിക്ക് പരിക്കേറ്റതിനെ തുടർന്ന് രോഹിത്താണ് സെയ്‌നിയുടെ ഓവർ പൂർത്തിയാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article