പരിക്കിൽ വലഞ്ഞ് ഇന്ത്യ, താരങ്ങൾ പിടിച്ചു‌നിൽക്കുന്നത് വേദനാസംഹാരികൾ കഴിച്ച്

ബുധന്‍, 13 ജനുവരി 2021 (12:41 IST)
നാലാം ടെസ്റ്റ് ആരംഭിക്കാൻ രണ്ട് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന വാർത്തകൾ മാത്രമാണ് ബ്രിസ്‌ബേനിൽ നിന്നും വരുന്നത്. നാലാം ടെസ്റ്റിൽ പരിക്കിനെ തുടർന്ന് മാറ്റി‌നിർത്തപ്പെട്ട ബു‌മ്രയ്ക്ക് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയെന്നാണ് റിപ്പോർട്ട്. സമാനമാണ് മറ്റ് താരങ്ങളുടെയും അവസ്ഥ.
 
സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടയിൽ ബു‌മ്രയ്‌ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാലും താരം കളിക്കാൻ തയ്യാറായി, എന്നാൽ മൂന്നാം ടെസ്റ്റ് അവസാനിച്ചതോടെ നടക്കാൻ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലാണ് താരം. അതിനാൽ തന്നെ നാലാം ടെസ്റ്റിൽ നിന്നും മാറ്റി‌നിർത്തി വരാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ കളിപ്പിക്കാനാണ് സാധ്യത.
 
അതേസമയം സമാനമാണ് ടീമിലെ ഭൂരിഭാഗം കളിക്കാരുടെയും അവസ്ഥ. കളിക്കാർ ഭൂരിഭാഗവും ക്ഷീണിതരാണ്. ബേസിക് ജിം സെഷനുകൾ പോലും പലരും അറ്റന്റ് ചെയ്യുന്നില്ല. നെറ്റ്‌സ് പരിശീലനത്തിൽ പോലും വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ മാനേജ്‌മെന്റിനാകുന്നില്ല. നാലാം ടെസ്റ്റിന് മുൻപ് നെറ്റ്‌സിൽ ആർക്കെങ്കിലും പരിക്കേൽക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ഇത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍