മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് വിജയസാധ്യത നൽകിയത് പന്ത്, പ്രശംസയുമായി റിക്കി പോണ്ടിങ്

ബുധന്‍, 13 ജനുവരി 2021 (12:21 IST)
സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസിനെതിരെ പൊരുതി സമനില നേടിയ ഇന്ത്യൻ ടീമിന് പ്രശംസയുമായി മുൻ ഓസ്ട്രേലിയൻ നായകനായ റിക്കി പോണ്ടിങ്. വിജയപ്രതീക്ഷയുണ്ടായിരുന്ന ടെസ്റ്റാണ് ഇന്ത്യ പോരാട്ടവീര്യത്തിലൂടെ സമനിലയിലാക്കിയത്. മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ നേരത്തെയിറക്കിയ തീരുമാനമായിരുന്നു നിർണായകമായത്.
 
അതേസമയം ഇന്ത്യയുടെ ഈ തീരുമാനത്തെ പോണ്ടിങ് വാനോളം പ്രശംസിച്ചു. ഇന്ത്യയുടെ മാസ്റ്റർ സ്ട്രോക്കായിരുന്നു ഈ തീരുമാനമെന്ന് പോണ്ടിങ് പറഞ്ഞു.റിഷഭിനെ നേരത്തേ ഇറക്കിയതിനു മികച്ച ക്യാപ്റ്റന്‍സിയും ടീം മാനേജ്‌മെന്റിന്റെ കൈയടി അര്‍ഹിക്കുന്ന നീക്കവുമാണ്. ഭാഗ്യവും പന്തിനൊപ്പം നിന്നു. വെറുതെ കണ്ണുംപൂട്ടി അടിക്കുകയായിരുന്നില്ല പന്ത് ചെയ്തത്. പ്രതിഭയുടെ സ്പര്‍ശമുള്ള ഇന്നിങ്‌സായിരുന്നു അത്. ശരിക്കും ഒരു ടെസ്റ്റ് ബാറ്റ്സ്മാനായി പന്ത് മാറിയിരിക്കുന്നു. ഒരു മധ്യനിര ബാറ്റിങ് താരമായി തന്നെ പന്തിനെ ടീമിൽ നിലനിർത്താൻ സാധിക്കുമെന്ന് പല കമന്റേറ്റർമാരും പ്രശംസിക്കുന്നത് കേട്ടതായും പോണ്ടിങ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍