വിടാതെ പരിക്ക്, ഇന്ത്യയുടെ സ്റ്റാർ പേസർ ബു‌മ്രയ്‌ക്കും നാലാം ടെസ്റ്റ് നഷ്ടമായേക്കും

ചൊവ്വ, 12 ജനുവരി 2021 (11:27 IST)
ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യക്ക് പരിക്ക് വീണ്ടും തലവേദന സൃഷ്ടിക്കുന്നു. പരിക്ക് കാരണം പ്രധാനതാരങ്ങളുടെ സേവനം ആദ്യം തന്നെ നഷ്ടത്തിലായ ഇന്ത്യക്ക് നാലാം ടെസ്റ്റില്‍ സ്‌ട്രൈക്ക് ബൗളര്‍ ജസ്പ്രീത് ബുംറയുടെ സേവനവും നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
 
സിഡ്‌നി ടെസ്റ്റിനിടെ ബു‌മ്രയുടെ വയറിനേറ്റ പരിക്കാണ് ഇന്ത്യക്ക് വില്ലനായത്. സിഡ്‌നി ടെസ്റ്റിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ബുംറയെ സ്‌കാനിങ്ങിന് വിധേയനാക്കിയെന്നും പരിശോധനയില്‍ വയറിന് പരിക്കറ്റതായി സ്ഥിരീകരിച്ചതായുമാണ് റിപ്പോർട്ട്. മൂന്നാം ടെസ്റ്റിൽ ഫീൽഡിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. നാട്ടില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര കണക്കിലെടുത്ത് ബുമ്രയുടെ പരിക്ക് വഷളാകാതെ നോക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
 
അതേസമയം ബു‌മ്ര കൂടി പുറത്താവുന്നതോടെ മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി എന്നീ തുടക്കാരായ പേസർമാരോടൊപ്പം ഷാര്‍ദുല്‍ താക്കൂറോ ടി. നടരാജനോ കളിച്ചേക്കാനാണ് സാധ്യത.നേരത്തെ സിഡ്‌നി ടെസ്റ്റിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവര്‍ക്ക് നാലാം ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ബു‌മ്ര കൂടി പുറത്താകുന്നത് ഇന്ത്യക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍