പരിക്കുകൾക്ക് കാരണം ഐപിഎൽ, ടൂർണമെന്റ് നടത്തിയത് ശരിയായ സമയത്തല്ലെന്ന് ജസ്റ്റിൻ ലാംഗർ

ബുധന്‍, 13 ജനുവരി 2021 (15:49 IST)
കളിക്കാർ പരിക്കുകളിലേക്ക് വീഴാൻ കാരണം ഐപിഎൽ എന്ന് ഓസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ. കഴിഞ്ഞ വർഷത്തെ ഐപിഎൽ ശരിയായ സമയത്താണ് നടത്തിയതെന്ന് കരുതുന്നില്ലെന്ന് ലാംഗർ പറഞ്ഞു.
 
ഈ സമ്മറിൽ എത്ര കളിക്കാർക്ക് പരിക്കേറ്റു എന്നത് നോക്കുക. ശരിയായ സമയത്തല്ല ഐപിഎൽ നടന്നത്. പരിക്കുകൾ ഓസ്ട്രേലിയയേയും ഇത്യയേയും ബാധിക്കാൻ കാരണം ഇതാണ്. വൈറ്റ്‌ബോൾ ക്രിക്കറ്റിൽ മെച്ചപ്പെടാൻ ഐപിഎല്ലിലൂടെ സാധിക്കും. എന്നാൽ ഐപിഎൽ നടത്തിയ സമയത്തിലേക്ക് മാത്രമാണ് ഞാൻ വിരൽ ചൂണ്ടുന്നത്. ലാംഗർ പറഞ്ഞു.
 
ഏപ്രിൽ-മെയ് മാസത്തിൽ നടത്തേണ്ടിയിരുന്ന ഐപിഎൽ കൊവിഡ് വ്യാപനത്തെ തുടർന്ന് സെപ്‌റ്റംബർ നവംബർ മാസത്തിലാണ് നടത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍