800 വിക്കറ്റ് എന്ന നേട്ടത്തിലേക്ക് അശ്വിൻ എത്തും, ലിയോണിന് അത്രത്തോളം മികവില്ല: മുത്തയ്യ മുരളീധരൻ

വെള്ളി, 15 ജനുവരി 2021 (11:41 IST)
ടെസ്റ്റിൽ 800 വിക്കറ്റുകൾ എന്ന നേട്ടത്തിലെത്താൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിന് സാധിക്കുമെന്ന് ഇതിഹാസ സ്പിൻ താരം മുത്തയ്യ മുരളീധരൻ. അതേസമയം ഓസീസിന്റെ സ്റ്റാർ സ്പിന്നർ നഥാൻ ലിയോണിന് ഈ നേട്ടത്തിലെത്താനുള്ള  മികവില്ലെന്നും മുരളി അഭിപ്രായപ്പെട്ടു. 
 
ടെസ്റ്റിൽ 396 വിക്കറ്റുകളാണ് ലിയോണിനുള്ളത്. അശ്വിനാകട്ടെ 377 വിക്കറ്റുകളും. എന്നാൽ 25.33 ശരാശരിയിലാണ് അശ്വിന്റെ നേട്ടം. ലിയോണിന്റെ ശരാശരി 31.98 ആണ്. അശ്വിൻ അല്ലാതെ നിലവിലുള്ള മറ്റൊരു ബൗളറും 800 എത്തുമെന്ന് ഞാൻ കരുതുന്നില്ല. 400 വിക്കറ്റിനടുത്താണ് ലിയോൺ. എന്നാൽ 800 എത്തുന്നതിനുള്ള മികവ് ലിയോണിനുണ്ടെന്ന് ഞാൻ കരുതുന്നില്ല.അതേസമയം ബ്രിസ്‌ബേയ്‌നിൽ തന്റെ നൂറാം മത്സരത്തിനാണ് ലിയോൺ ഇറങ്ങുന്നത്. ഇന്ത്യ ഓസീസ് പരമ്പരയിൽ അശ്വിൻ 12 വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ 6 വിക്കറ്റ് മാത്രമാണ് ലിയോണിന് വീഴ്‌ത്താനായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍