കോലിയുടെ അഭാവത്തിൽ അവൻ അവസരത്തിനൊത്ത് ഉയരും, ഇന്ത്യൻ താരത്തെ പറ്റി മഗ്രാത്ത്

Webdunia
ചൊവ്വ, 17 നവം‌ബര്‍ 2020 (12:21 IST)
ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ ടെസ്റ്റിൽ മാത്രമാണ് ഇന്ത്യൻ നായകൻ വിരാട് കോലി കളിക്കുക എന്ന വാർത്ത പുറത്ത് വന്നതിൽ പിന്നെ ടീം ഇന്ത്യ ഇത്തവണ പരാജയമായിരിക്കും എന്ന അഭിപ്രായമാണ് ക്രിക്കറ്റ് വിദഗ്‌ധർ പങ്കുവെക്കുന്നാത്. കോലിയില്ലാത്ത ഇന്ത്യൻ ടീമിന് കരുത്ത് ചോരുമെന്ന് ഭൂരിപക്ഷവും പറയുമ്പോഴും കോലിയുടെ അഭാവം മറ്റൊരു താരത്തിന് തന്റെ തന്‍റെ പ്രതിഭ അടയാളപ്പെടുത്താനുള്ള അവസരമൊരുക്കും എന്നാണ് ഓസ്ട്രേലിയൻ പേസ് ഇതിഹാസമായ ഗ്ലെൻ മഗ്രാത്ത് പറയുന്നത്.
 
കോലിയുടെ അഭാവത്തിൽ ഇന്ത്യയുടെ സീനിയർ താരമായ രോഹിത് മികവ് കാണിക്കുമെന്നാണ് മഗ്രാത്ത് പറയുന്നത്. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, കെ എല്‍ രാഹുല്‍ എന്നീ മികച്ച താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട് എങ്കിലും ഇത്തവണ മികവ് പുലർട്ടുന്നത് രോഹിത് ആയിരിക്കും. ടെസ്റ്റിൽ രോഹിത്തിന് ഇതുവരെ തന്റെ പ്രതിഭയ്‌ക്കൊത്തുള്ള പ്രകടനം കാഴ്‌ച്ചവെക്കാൻ ആയിട്ടില്ല. കോലി നാട്ടിലേക്ക് പോകുന്നതോടെ തന്റെ പ്രതിഭ തെളിയിക്കാനുള്ള ഒരു അവസരം കൂടിയാണ് രോഹിത്തിന് ലഭിക്കുകയെന്നും മഗ്രാത്ത് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article