ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടിയെങ്കിലും ഫിറ്റ്‌നസ് സംബന്ധമായ കാരണങ്ങളാൽ ഇന്ത്യൻ വൈസ് ക്യാപ്‌റ്റൻ കൂടിയായ രോഹിത് ശർമ ഏകദിന,ടി20 മത്സരങ്ങളിൽ കളിക്കില്ല. അതിശക്തരായ ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ നേരിടുമ്പോൾ രോഹിത്തില്ലാതെ കളിക്കാൻ ഇറങ്ങുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.
ഇന്ത്യയുടെ ടെസ്റ്റ് താരം കൂടിയായ മായങ്ക് അഗർവാളാണ് ഓപ്പണറാകാൻ സാധ്യതയുള്ള മറ്റൊരു താരം. എന്നാൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ മായങ്കിന് 3 മത്സരങ്ങളിൽ നിന്നും 36 റൺസെടുക്കാൻ മാത്രമാണ് സാധിച്ചിരുന്നത്. അതേസമയം ഏകദിന ടീമിൽ രോഹിത്തിന് പകരക്കാരനാകാൻ സാധ്യതയില്ലെങ്കിലും ടി20 പരമ്പരയിൽ രോഹിത്തിന് പകരക്കാരനാകാൻ സഞ്ജു സാംസണിന് കഴിഞ്ഞേക്കും. ടീമിലെ ഏക സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ എന്ന സ്ഥാനമാകും സഞ്ജുവിന് തുണയാകുക.