കോഹ്‌ലിയുടെ ടിമിനെ രോഹിതിന് നൽകിയാൽ അഞ്ച് കിരീടം നേടാനാകുമോ ? ചോദ്യമുന്നയിച്ച് ആകാശ് ചോപ്ര

തിങ്കള്‍, 16 നവം‌ബര്‍ 2020 (11:16 IST)
അഞ്ച് ഐ‌പിഎൽ കിരീടം ഉയർത്തിയ രോഹിത് ശർമ്മയ്ക്ക് ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റിൽ നായകസ്ഥാനം നൽകണം എന്ന ആവശ്യം ഇപ്പോൾ ശക്തമാവുകയാണ്. കോ‌ഹ്‌ലി ഐ‌പിഎലിൽ പരാജയമാണെന്ന് ചുണ്ടിക്കാട്ടിയാണ് രോഹിതിനെ അനുകൂലിയ്കുന്നവർ ഇങ്ങനെ ഒരു ആവശ്യം ഉന്നയിയ്ക്കുന്നത്. രോഹിത് ഇന്ത്യയുടെ നായകനായില്ലെങ്കിൽ നഷ്ടം ഇന്ത്യൻ ക്രിക്കറ്റിനാണ് എന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഉൾപ്പടെ പ്രതികരിച്ചിരുന്നു. 
 
എന്നാൽ കോഹ്‌ലിയുടെ റോയൽ ചലഞ്ചേസ് ബാംഗ്ലൂരിനെ രോഹിതാണ് നയിച്ചിരുന്നത് എങ്കിൽ ഇത്തവണ കിരീടം നേടാൻ സാധിയ്ക്കുമായിരുനോ എന്ന് ചോദ്യം ഉന്നയിയ്ക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ടെസ്റ്റിലും, ഏകദിനത്തിലും ടി20യിലും കോഹ്‌ലി തന്നെ നായകനായി തുടരുന്നതാണ് ഉചിതം എന്ന് ആകാശ് ചോപ്ര പറയുന്നു.
 
'രോഹിത് ശർമയെ ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റിൽ നായകനാക്കിയില്ലെങ്കിൽ നഷ്ടം ഇന്ത്യൻ ക്രിക്കറ്റിനാണ് എന്നാണ് ഗൗതം ഗംഭീറിന്റെ അഭിപ്രായം. ഐപിഎലിൽ ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയ ക്യാപ്റ്റനാണ് രോഹിത് എന്ന നിലയിലാണ് ഗംഭീറിന്റെ ഈ അഭിപ്രായ പ്രകടനം. എന്നാൽ അദ്ദേഹത്തോട് എനിയ്ക്കൊരു ചോദ്യമുണ്ട്. കോഹ്‌ലിയ്ക്ക് പകരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിച്ചത് രോഹിതായിരുന്നു എങ്കിൽ ഇത്തവണ കിരീടം നേടാൻ ആർസിബിയ്ക്ക് സാധിയ്ക്കുമായിരുന്നോ ? 
 
മുംബൈ അഞ്ച് കിരീടം നേടിയ ഇടത്ത് ബാംഗ്ലൂർ ടീമിനെ നയിച്ച് രണ്ടോ മൂന്നോ കിരീടം നേടാനെങ്കിലും രോഹിതിന് സാധിയ്ക്കുമായിരുന്നോ ? രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനാണ് എന്നതിൽ എനിയ്ക്ക് യാതൊരു സംശയവുമില്ല. അദ്ദേഹത്തെ എനിയ്ക്ക് വലിയ ഇഷ്ടമാണ്. പക്ഷേ ഐപിഎലിലെ പ്രകടനത്തെ ഇന്ത്യൻ ടീമുമായി താരതമ്യപ്പെടുത്താനാകുമോ എന്നതാണ് എന്റെ ചോദ്യം.' ആകാശ് ചോപ്ര പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍