രോഹിത്ത് ധോനിയും ഗാംഗുലിയും കൂടിചേർന്ന നായകൻ, യാദവിനെ ഫൈനലിൽ ഉപയോഗിച്ചതിൽ ആ ക്ലാസ് കാണാം: ഇർഫാൻ പഠാൻ

വെള്ളി, 13 നവം‌ബര്‍ 2020 (11:55 IST)
ധോനി, ഗാംഗുലി എന്നിവരുടെ ക്യാപ്‌റ്റൻസി മികവ് കൂടിചേർന്നതാണ് രോഹിത് ശർമയുടെ ക്യാപ്‌റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ധോനിയേയും ഗാംഗുലിയേയും പോലെ തന്നെ ബൗളർമാരിൽ പൂർണമായും വിശ്വസിക്കുന്ന നായകനാണ് രോഹിത്തെന്നും പഠാൻ പറഞ്ഞു.
 
ഫൈനലിൽ ജയന്ത് യാദവിനെ ഉപയോഗിച്ച വിധത്തിൽ നിന്ന് മാത്രം നമുക്ക് രോഹിത്തിന്റെ ക്ലാസ് മനസിലാക്കാം. മറ്റൊരാളായിരുന്നു ക്യാപ്‌റ്റനെങ്കിൽ ആ സമയം ഒരു സീമറെ പന്തേൽപ്പിച്ചേനെ. എന്നാൽ രോഹിത്ത് തന്റെ തോന്നലിനൊപ്പം നിന്നു. എത്രമാത്രം വ്യക്തത കാര്യങ്ങളെ പറ്റി തനിക്കുണ്ടെന്ന് രോഹിത്ത് കാണിച്ചുതന്നു.
 
കളി അവസാനിക്കുന്ന സമയം പതിനേഴാം ഓവറിൽ രോഹിത്ത് ബു‌മ്രയെ കൊണ്ടുവന്നു.സാധാരണ പതിനെട്ടാം ഓവറിലാണ് ബു‌മ്ര വരിക,ഈ മാറ്റം ആ കളി മുംബൈയ്‌ക്ക് അനുകൂലമാക്കി.പൊള്ളാർഡിനെ രോഹിത് ഉപയോഗിക്കുന്നതും ഫലപ്രദമായാണ് പഠാൻ കൂട്ടിചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍