നവംബർ 10ന് ദുബായിൽ വെച്ച് കപ്പ് തരാം, പക്ഷേ.... ബിസിസിഐയ്ക്ക് മുന്നിൽ നിബന്ധനയുമായി നഖ്‌വി

അഭിറാം മനോഹർ

ബുധന്‍, 22 ഒക്‌ടോബര്‍ 2025 (17:59 IST)
ഏഷ്യാകപ്പില്‍ വിജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഏഷ്യാകപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വി. ട്രോഫി താന്‍ നല്‍കാമെന്നും എന്നാല്‍ തന്റെ കയ്യില്‍ നിന്ന് തന്നെ ഇന്ത്യന്‍ ടീം നായകന്‍ കപ്പേറ്റുവാങ്ങണമെന്നുമാണ് നഖ്വി ആവശ്യപ്പെട്ടിരിക്കുന്നത്.
 
ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ മൊഹ്‌സിന്‍ നഖ്വിക്ക് കത്തയച്ചിരുന്നു. ഈ വിഷയത്തില്‍ അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയും ഇന്ത്യയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് കപ്പ് നവംബര്‍ 10ന് ദുബായില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനും മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കും ബിസിസിഐ ഒഫീഷ്യല്‍ രാജീവ് ശുക്ലയ്ക്കും കൈമാറാന്‍ തയ്യാറാണെന്ന് എസിസി അറിയിച്ചതെന്ന് നഖ്വി കറാച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍