മൂന്ന് ടെസ്റ്റുകളിൽ കോലി ഇല്ല, ഓസ്ട്രേലിയ അനായാസമായി വിജയിക്കുമെന്ന് മൈക്കൽ വോൺ

വ്യാഴം, 12 നവം‌ബര്‍ 2020 (14:26 IST)
ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ ഓസീസ് ടീം അനായാസം ഇന്ത്യയെ തോൽപ്പിക്കുമെന്ന് മുൻ ഇംഗ്ലണ്ട് താരം മൈക്ക‌ൽ വോൺ. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോലി നാട്ടിലേക്ക് തിരിക്കുന്നതിനാൽ 3 ടെസ്റ്റുകളിൽ കോലി ഇന്ത്യക്കായി കളിക്കില്ല. ഇത് ഓസീസ് വിജയം അനായാസമാക്കുമെന്നാണ് വോൺ പറയുന്നത്.
 
അച്ഛനാകാന്‍ ഒരുങ്ങുന്ന വിരാട് കോലിക്ക് ബിസിസിഐ അവധി അനുവദിച്ചിരുന്നു. ഇതോടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഡ്ലെയ്ഡില്‍ നടക്കുന്ന ആദ്യ മത്സരത്തിനു ശേഷം കോലി നാട്ടിലേക്ക് മടങ്ങും. ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള താത്പര്യം നേരത്തെ ഒക്ടോബര്‍ 26-ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് കോലി അറിയിച്ചത്.
 
കോലി കളിക്കാത്ത സാഹചര്യത്തിൽ അജിങ്ക്യ രഹാനെയാകും മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക. എന്നാൽ ടെസ്റ്റ് പരമ്പരയിലൂടെ ടീമിൽ മടങ്ങിയെത്തുന്ന രോഹിത്തിന് ക്യാപ്‌റ്റൻ സ്ഥാനം നൽകണമെന്ന ആവശ്യം ശക്തമാണ്. ഡിസംബര്‍ 17-നാണ് ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍